‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’.. എന്ന കുറിപ്പ് കൊലക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലിട്ടു

ഗുജറാത്ത്:അമ്മയെ കൊലപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട 21 കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്‍ ജ്യോതി ബെന്നിനെയാണ് അറസ്റ്റ് ചെയ്തത്. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം നടന്നത്.

ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ആദ്യം കത്തി ഉപയോഗിച്ച് മകൻ അമ്മയെ കുത്തി, പിന്നീട് പുതപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയതിന് ശേഷം ഒരു അടിക്കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്നായിരുന്നു അടിക്കുറിപ്പ്.

20 വർഷം മുൻപ് ജ്യോതിബെൻ  വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. അന്ന് മുതൽ കടുത്ത മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാൽ ഒരു മാസം മുൻപ് മരുന്ന് നിർത്തുകയും മാനസികാരോഗ്യം വഷളാവുകയും ചെയ്തു. സ്ഥിരമായി അമ്മയും മകനും തമ്മിൽ വഴക്കുണ്ടാകും. ആ വഴക്കാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.