വിവാദങ്ങളിൽ മോഹൻലാൽ പ്രതികരിക്കും.. ശനിയാഴ്ച ഉച്ചക്ക് 12ന് വാർത്ത സമ്മേളനം..

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണാൻ ഒരുങ്ങി മോഹൻലാൽ. തിരുവനന്തപുരത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുക.
ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് വാർത്ത സമ്മേളനം.

മോഹന്‍ലാല്‍ അംബാസിഡറായ കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ടാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്നു വന്ന ആരോപണങ്ങളെയും പറ്റി മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കും.

AMMA പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ച ശേഷമുള്ള മോഹൻലാലിൻറെ ആദ്യ പൊതുപരിപാടിയാണ് നാളെ നടക്കുന്നത്.