യുവാവിന്റെ ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല, ആരോപണം നിഷേധിച്ച് രേവതി;

യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനനായിരുന്നു രേവതി പ്രതികരണം നൽകിയത്.

 

2012 ൽ പരാതിക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന സമയത്താണ് സംഭവം. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോൾ രഞ്ജിത്തിനെ പരിചയപ്പെട്ടു.
പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് യുവാവിന്‍റെ പരാതി.

അന്ന് പകർത്തിയ ചിത്രം രേവതിക്കാണ് അയച്ചതെന്നും അവർക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു.