ആറാട്ട് അണ്ണൻ ഉൾപ്പടെ 5 പേർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്

കൊച്ചി : കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍
ആറാട്ടൺ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. അലൻജോസ് പെരേര, അഭിലാഷ് അട്ടായം, ഹ്രസ്വചിത്ര സംവിധായകൻ വിനീത്, ബ്രൈറ്റ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ . ഇവർക്കെതിര മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറാണ് സീനുകൾ അഭിനയിക്കാൻ എന്ന വ്യാജേന കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന് ചേരനല്ലൂർ പോലീസിൽ പരാതി നല്‍കിയത്.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹ്രസ്വചിത്ര സംവിധായകനായ വിനീതും ട്രാൻസ്ജെൻഡറുമായി സൗഹൃദത്തിലായിരുന്നെന്ന് പരാതിയിലുണ്ട്. ഈ സൗഹൃദത്തിന്‍റെ പുറത്താണ് മറ്റ് പ്രതികളും ട്രാൻസ്ജെൻഡറിന്റെ വീട്ടിലെത്തിയതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരുടെ വാടകവീട്ടിൽ വച്ച് സംഘം കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 377, ട്രാൻസ്ജെൻഡർ ആക്ട് എന്നിവ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.