മലപ്പുറത്ത് വിവാഹ ദിവസം ജീവനൊടുക്കി യുവാവ്. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെയാണ് (30 ) മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് തയ്യാറാകാൻ വേണ്ടി ശുചി മുറിയിലേക്ക് പോയതായിരുന്നു വരൻ.
പ്രവാസിയായിരുന്ന ജിബിൻ കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത് . ജിബിന്റെ മരണം കാരണം വ്യക്തമല്ല. കടബാധ്യത ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.