ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽ നിന്ന് മാറ്റിനിർത്തണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. എല്ലാവർക്കും സ്വതന്ത്രമായി പരാതിപ്പെടാൻ കഴിയുന്ന സംവിധാനം ഉണ്ടാവണം. രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയർ പങ്കെടുക്കുന്നത് കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കും, അതിനാൽ ആരോപണ വിധേയരെ കോൺക്ലേവിൽ നിന്നും മാറ്റി നിർത്തണമെന്നും സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കെ സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാൾ നടി സംവിധായകൻ രജ്ഞിത്തിനുനേരെ ഉയർത്തിയ ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. സംവിധായകൻ വി കെ പ്രകാശിനെതിരെ യുവ എഴുത്തുകാരി ഡിജിപിക്ക് നൽകിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും. എസ് പി ജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല നൽകിട്ടുളളത്.സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി, പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശത്തോടെ രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
അനുമതിയില്ലാതെയാണ് രജ്ഞിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. അതിനാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം നോർത്ത് പോലീസ് രഞ്ജിത്തിനെതിരെ കേസ് രജിസ്ട്രർ ചെയ്തു.പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ബംഗാൾ നടിയുടെ പരാതിയിൽ പറയുന്നു.