കൂടുതൽ പരാതികൾ ഉയരുന്നു.. നാളത്തെ ‘അമ്മ’ യോഗം മാറ്റിവെച്ചു. മോഹന്‍ലാലിന്‍റെ അസൗകര്യം മൂലമെന്ന് വിശദീകരണം

താര സംഘടനയായ ‘അമ്മ’ യുടെ നാളെ നടക്കാനിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റി വെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ താല്പര്യമുള്ളതിനാലാണ് യോഗം മാറ്റി വെച്ചതെന്നാണ് പറയുന്നത്. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന് നേരെയുള്ള ലൈംഗിക ആരോപണവും തുടർന്നുള്ള രാജിവെക്കലുമാണ് അടിയന്തരമായി യോഗം ചേരാൻ കാരണം.

സിദ്ദിഖ് രാജി വെച്ചതിനാൽ ജോയിന്‍റ് സെക്രട്ടറിയായ ബാബുരാജാണ് ഇപ്പോൾ ചുമതല വഹിക്കുന്നത്. ഉടൻ തന്നെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതിനാൽ ഈയാഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിൽ അമ്മ സംഘടന കൂടുതല്‍ പ്രതിസന്ധിയിലും പ്രതിരോധത്തിലും ആവുകയാണ്.