ഗാനം നീക്കം ചെയ്യണം, കരിങ്കാളി നീക്കം ചെയ്യാൻ കോടതി ഉത്തരവ്

തൃശൂർ : സാനിറ്ററി പാഡിന്റെ പരസ്യത്തിനായി ഉപയോഗിച്ച കരിങ്കാളി ഗാനം പരസ്യത്തിൽ നിന്നും നീക്കം ചെയ്യാൻ കോടതി ഉത്തരവ്. നടി നയൻതാരയ്ക്ക് പങ്കാളിത്തമുള്ള കമ്പനി സാനിറ്ററി പാഡിന്റെ പരസ്യത്തിനായി കരിങ്കാളിയല്ലേ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ ഗാനത്തിന്റെ പകർപ്പാവകാശമുള്ള ബ്ലാക്ക് ബ്രോ മ്യൂസിക് ആൽബം പ്രതിനിധികൾ സമീപിച്ചിരുന്നു.

തങ്ങളുടെ അനുമതിയില്ലാതെ ഗാനം സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചു എന്നാണ് ബ്ലാക്ക് ബ്രോ മ്യൂസിക് ആൽബം പ്രതിനിധികൾ പറഞ്ഞത്. നടി നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പങ്കാളികളായിട്ടുള്ള ഫെമി നയൻ ഹെൽത്ത് കെയർ എന്ന കമ്പനിക്കെതിരെയാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി.പി സെയ്തലവി ഉത്തരവിട്ടത്. ഫെമി നയൻ ഹെൽത്ത് കെയർ എന്ന കമ്പനിയുടെ ഉൽപ്പന്നത്തിന്റെ പരസ്യത്തിനായാണ് ഗാനം ഉപയോഗിച്ചത്. ഗാനം റീൽസുകളിൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് പക്ഷേ അതൊന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നില്ല.പക്ഷേ നയൻതാര പങ്കാളി ആയിട്ടുള്ള കമ്പനി സാമ്പത്തിക ലാഭം ലക്ഷ്യമിട്ടിട്ടാണ് പരസ്യത്തിൽ അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചത്, ഇതിനെതിരെ നിർമ്മാതാവ് ജൈനീഷ് മണപ്പുള്ളി നിയമനടപടി സ്വീകരിക്കുകയായിരുന്നു. അഡ്വക്കേറ്റ് അലീന അനബെല്ലിയാണ് ആൽബം പ്രതിനിധികൾക്കായി ഹാജരായത്.