രഞ്ജിത്തിന്റെ പാലേരി മാണിക്യം റീ റിലീസിലേക്ക്; ട്രെയിലർ ഇന്ന് രാത്രി 7 ന്

2009-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകൻ രഞ്ജിത്ത് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം സിനിമയിൽ അഭിനയക്കാൻ എത്തിയ സമയത്ത് തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞിരുന്നു.

നടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വിവാദം ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് സിനിമ വീണ്ടും റീ റിലീസിനായി തിയേറ്ററുകളിലേക്ക് എന്ന റിപ്പോർട്ട് വരുന്നത്. സിനിമയുടെ ട്രെയിലർ ഇന്ന് രാത്രി 7 മണിക്ക് പുറത്തുവിടും. റീറിലീസ് തീയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടി ,ശ്വേത മേനോൻ ,മൈഥിലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു .