നടൻ നാഗാർജുനയുടെ ഉടസ്ഥതയിലുള്ള കൺവെൻഷൻ സെൻറർ തകർത്തു. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ( ഹൈഡ്രാ) അധികൃതരാണ് വെള്ളിയാഴ്ച തെലുങ്ക് സൂപ്പർസ്റ്റാറായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെൻറർ തകർത്തത്. ജലാശയങ്ങളും പൊതുസ്ഥലങ്ങളും കൈയേറി കൊണ്ടുള്ള നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ കൺവെൻഷൻ സെൻറർ തകർത്തത്.
തും കുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെൻററായ ദ എൻ കയ്യേറിയത്. കൂടാതെ തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമി കയ്യേറിയതായും അധികൃതർ കണ്ടെത്തി.10 ഏക്കർ വിസ്തൃതിയാണ് ഈ കൺവെൻഷൻ സെന്ററിന് , കൂടാതെ യാതൊരുവിധ പാരിസ്ഥിതിക നിയമങ്ങളും പാലിച്ചിരുന്നില്ല. ഇതേതുടർന്നാണ് പൊളിച്ചു മാറ്റുക എന്ന തീരുമാനത്തിലേക്ക് ഹൈഡ്രാ അധികൃതർ എത്തിയത്. നാഗാർജുന ഇതുവരെ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.