ഡോണ്ട് ടച്ച്.. ഇനിമുതൽ കൊടുമൺ പോറ്റിയെ തൊടാൻ സാധിക്കില്ല

ബോക്സോഫീസ് ഹിറ്റായ മലയാള ചിത്രമാണ് ഭ്രമയുഗം. ചിത്രം പുറത്തിറക്കി കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകർ ഭ്രമയുഗത്തെയും അതിലെ കൊടുമൺ പോറ്റിയെയും ഏറ്റെടുത്തതാണ് . പക്ഷേ ഇപ്പോൾ ചിത്രത്തിലെ പാട്ടുകൾ, സംഭാഷണം , കഥാപാത്രം , കഥാപാത്രങ്ങളുടെ പേരുകൾ ,തുടങ്ങിയ എല്ലാത്തിനും കോപ്പിറൈറ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

ചിത്രത്തിലെ ഗാനങ്ങളുടെ കവർ പതിപ്പുകളുടെ നിർമ്മാണം, വാണിജ്യ ആവശ്യങ്ങൾ,സ്കിറ്റുകൾ ,നാടകങ്ങൾ,സ്റ്റേജ് പ്രോഗ്രാമുകൾ ,ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടി കളോ, തുടങ്ങിയവയ്ക്കെല്ലാം നിയമപരമായ അനുമതിയോ,ലൈസൻസോ വാങ്ങണമെന്നും കമ്പനി അറിയിച്ചു. ചിത്രത്തിൻറെ പേരും ലോഗോയും ട്രേഡ് മാർക്ക് ചെയ്തിട്ടുണ്ട്. അനുമതിയോ, ലൈസൻസോ ആവശ്യമായുള്ളവർ ചുവടെ കാണുന്ന മെയിലിൽ ബന്ധപ്പെട്ടാൽ മതിയെന്നും നിർമ്മാതാക്കൾ പറഞ്ഞു.
info@nightshift.studios.in