ഇന്ന് ബഹിരാകാശ ദിനമായി ആഘോഷിക്കുന്നു.. ലോകത്തെ ഞെട്ടിച്ച് ഇന്ത്യ ചന്ദ്രയാന്‍-3 പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഇന്ന് പുറത്ത് വിടും

ഡല്‍ഹി; ചന്ദ്രനില്‍ പേടകമിറക്കി കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കി.രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായിട്ടാണ് ഇന്ത്യയെ കണക്കാക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ കാന്തിക സങ്കീര്‍ണ്ണതകളെ അതിജീവിച്ച് സാങ്കേതിക മേന്‍മ തെളിയിച്ച രാജ്യമായാണ് ഇന്ത്യയെ ലോകം അംഗീകരിച്ചത്. 2023 ആഗസ്റ്റ് 23 ന് ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാൻ 3 ലെ വിക്രം ലാന്‍ഡറാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജ്ഞാന്‍ റോവര്‍ ഇറക്കിയത്. ഇനി 2028 ലായിരിക്കും ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യം ഉണ്ടാവുക.

ചന്ദ്രനില്‍ പേടകം ഇറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മയായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ രാഷ്ട്രപതി ദൗപതി മുര്‍മു മുഖ്യാതിഥി ആകും. ചന്ദ്രയാന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ യോഗത്തില്‍ ആദരിക്കും.