യു പി : ഉത്തർപ്രദേശിലെ നോയിഡയിൽ മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ആശുപത്രി ജീവനക്കാർ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണ കമ്മീഷൻ രൂപവത്കരിച്ചു.വീഡിയോ പുറത്തു വന്നതോടെ മോർച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സ്ത്രീയും പുരുഷനും സ്ട്രക്ചറിന് മുകളിൽ കിടക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വീഡിയോയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വീഡിയോയിലുള്ള ഷേർ സിങിനെ തിരിച്ചറിഞ്ഞത്. വീഡിയോ ചിത്രീകരിച്ച രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. വീഡിയോയിൽ ഉണ്ടായിരുന്ന സ്ത്രീ ആരാണെന്ന് പോലീസ് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ പറഞ്ഞു, ഉടനെ തന്നെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ഉറപ്പ് നൽകി. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും സുനിൽ ശർമ അറിയിച്ചു.