പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതല്‍ ഭാഗങ്ങൾ സർക്കാർ വെട്ടി മാറ്റിയതായി കണ്ടെത്തല്‍. വിവരാകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതാണ് വിവാദമായത്.129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയിട്ടുള്ളത്.
അതേ സമയം 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് ആരോപണം. പ്രധാന വിവരങ്ങൾ സർക്കാർ മറച്ചു വച്ചു എന്നും ആക്ഷേപമുണ്ട്.
അതെ സമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ തനിക്ക് കൂടുതലായി ഒന്നും വിശദീകരിക്കാൻ ഇല്ലെന്നായിരുന്നു ഇക്കാര്യത്തില്‍മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. സർക്കാർ നിലപാട് നേരത്തെ വിശദീകരിച്ചതാണെന്നും ഇനി തുടർ നടപടികൾ കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.