കഞ്ചാവ് വലിച്ചതിൽ കേസെടുക്കണമെങ്കിൽ തെളിവ് വേണം, മണം പോരാ; കേസ് കോടതി റദ്ദാക്കി

കൊച്ചി : 22 വയസ്സുകാരന്റെ പേരിൽ മലമ്പുഴ പോലീസ് കഞ്ചാവ് വലിച്ച കുറ്റത്തിന് എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനിൽക്കണമെങ്കിൽ മണം പോരാ, തെളിവ് വേണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
മലമ്പുഴ ഡാമിനരികിലിരുന്ന് പുകവലിക്കുന്ന യുവാവിനെ പോലീസ് കാണുകയും തുടർന്ന് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നതിന്റെ പേരിൽ എൻ.ഡി പി.എസ് ആക്ട് പ്രകാരം കേസെടുക്കുക യുമായിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. തെളിവില്ലാതെ, ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധമുണ്ടെന്ന പേരിൽ കേസ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.