18 വയസുകാരനെ ലിംഗ മാറ്റത്തിന് നിർബന്ധിച്ചു; 5 ട്രാൻസ്ജന്‍ഡർമാർക്ക് എതിരെ കേസ്

ബെംഗളൂരു: ട്രാൻസ്ജെൻഡർമാരായ 5 പേർക്കെതിരെ 18 കാരനെ ലിംഗമാറ്റം നടത്തുന്നതിന് നിർബന്ധിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജൽ, പ്രീതി, മുഗില എന്നിവർക്കെതിരെയാണ് 18 കാരനെ ലിംഗമാറ്റം നടത്തി ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചന്ന പരാതിയിൽ കേസെടുത്തത്.

18 വയസുകാരനായ യുവാവ് നഗരത്തിലെ ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് അക്രമത്തിന് ഇരയായത്. പക്ഷേ, സംഘത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി ട്രാൻസ്ജെൻഡർ മാർക്കെതിരെക്കെതിരെ മൊഴി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ 5 പേരും ഒളിവിൽ പോയി. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.