ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി . ഗുരുതരാവസ്ഥയിലായ തന്‍റെ ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാനുള്ള അനുവാദം തേടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികൾ ഇല്ലാത്ത
ദമ്പതിമാരാണിവർ , അതുകൊണ്ട് ഗർഭം ധരിക്കുന്നതിനായി അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയീലൂടെ ബീജം എടുത്ത് സൂക്ഷിക്കുവാനുള്ള അനുവാദമാണ് ഹൈക്കോടതി ഉത്തരവിലൂടെ യുവതിയ്ക്ക് ലഭിച്ചത്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റെഗുലേഷൻ ആക്ട് പ്രകാരം ഭർത്താവിന്‍റെ അനുവാദമില്ലാതെയാണ് ഭാര്യ ബീജം സൂക്ഷിക്കാനായുള്ള ഹർജി നൽകിയത്. ഹർജിയിൽ ജസ്റ്റിസ് വിജി അരുൺ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
യുവതിയുടെ ഭർത്താവിന്‍റെ ആരോഗ്യമില്ല വഷളായത് കൊണ്ട് രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണ്. അതിനാൽ ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എആർടി ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ വേറൊരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.