ബോളിവുഡിനെ വിമർശിച്ച് ദേശീയ അവാര്‍ഡ് നേടിയ ഋഷഭ് ഷെട്ടി

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനാണ് ഋഷഭ് ഷെട്ടി.ഒരു കന്നട മാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിൽ ബോളിവുഡിനെ വിമർശിച്ചത് ചർച്ചയായിരിക്കുകയാണ്. പുതുതായി നിർമ്മിക്കുന്ന ലാഫിങ്ങ് ബുദ്ധ എന്ന സിനിമയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത താരം മെട്രോ സാഗയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് ചിത്രങ്ങളെയും പ്രാദേശിക ഭാഷ സിനിമകളെയും താരതമ്യം ചെയ്ത് സംസാരിച്ചത്.

ഇന്ത്യയെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ബോളിവുഡ് സിനിമകൾ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വിമര്‍ശനം.
നമ്മുടെ രാജ്യത്തെ, ചില ഇന്ത്യൻ സിനിമകൾ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾ, മോശമായാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര മേളകളിലേക്കും
ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു. വളരെ പോസിറ്റീവായ രീതിയിൽ ഇന്ത്യയെ എന്തുകൊണ്ട് ചിത്രീകരിച്ചു കൂടാ.. ”ഞാൻ എന്‍റെ സിനിമകളിലൂടെ ശ്രമിക്കുന്നത് അതിനാണ്. എൻറെ രാജ്യം, എൻറെ സംസ്ഥാനം, എൻറെ ഭാഷ എന്നിവയിൽ ഞാൻ അഭിമാനം കൊള്ളുന്നു ” എന്നതായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകൾ.