”വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ”.. ഏരിയാ കമ്മിറ്റിയംഗത്തെ CPM തരം താഴ്ത്തി

പത്തനംതിട്ട: പാർട്ടി നിലപാടിനെ വിമർശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഏരിയാ കമ്മിറ്റിയംഗത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി സി.പി.എം തരംതാഴ്ത്തി. പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമായിരുന്ന അൻസാരി അസീസിനെയാണ് കുമ്പഴ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.
ഏരിയാ കമ്മിറ്റി യോഗമാണ് നടപടി കൈക്കൊണ്ടത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തോമസ് ഐസക്ക്
തോറ്റതിന് പിന്നാലെയാണ് അൻസാരി പോസ്റ്റിട്ടത്. ‘വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന പരസ്യ വാചകത്തോടെ ആയിരുന്നു പോസ്റ്റ്. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും എൽ.ഡി.എഫിൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റുമായ മുൻ എം.എൽ.എ.
രാജു എബ്രഹാമിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം പങ്ക് വെച്ചിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍
തോമസ് ഐസക്കിനെ സ്ഥാനാർഥിയാക്കിയതിലുള്ള പ്രതിഷേധമെന്ന നിലയിലുള്ളതാണ് പോസ്റ്റെന്ന രീതിയില്‍ പാര്‍ട്ടിയിലും പുറത്തും ഇത് വന്‍ ചർച്ചയായി. ഇതോടെ പാർട്ടി നേതൃത്വം ഇടപെട്ടു. തുടർന്ന് അൻസാരി പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന ഏരിയാ കമ്മിറ്റി യോഗം വിശദീകരണം തേടിയതിന് ശേഷം
അൻസാരി അസീസിനെ കുമ്പഴ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയായിരുന്നു