മോട്ടോർ വാഹനവാഹന വകുപ്പിന് 5 കോടി കുടിശ്ശിക; സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

കോടികളുടെ കുടിശ്ശിക വന്നതോടെ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്മെന്‍റ്  സേവനങ്ങള്‍ സി-ഡിറ്റ് നിര്‍ത്തി ജീവനക്കാരെ പിന്‍വലിച്ചു. എംവിഡി അഞ്ചു കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. കുടിശ്ശിക തീര്‍ക്കണമെന്ന് കാണിച്ച് പല തവണ എം.വി.ഡിക്ക് കത്തയച്ചെങ്കിലും തീരുമാനമില്ലാതെ നീണ്ടതോടെയാണ് എല്ലാ സേവനങ്ങളും സി-ഡിറ്റ് നിര്‍ത്തിയത്.

എം.വി.ഡി ഓഫിസുകള്‍ സ്തംഭിക്കുമെന്ന സ്ഥി വന്നതോടെ 2023 നവംബര്‍ വരെയുള്ള കുടിശ്ശിക മോട്ടോര്‍ വാഹനവകുപ്പ് അടച്ചുതീര്‍ത്തു. ഇനി ബാക്കിയുള്ളത് 9 മാസത്തെ കുടിശ്ശികയാണ്..