നാളെ ആദിവാസി-ദലിത് സംഘടനകളുടെ ഭാരത് ബന്ദ്..

എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച ദേശിയ ബന്ദിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍.

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദലിത് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

അതെ സമയം കേരളത്തിൽ പൊതു ഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കില്ല. ബന്ദിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ നടക്കും.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്., വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്.