കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്

 

മൂന്നാം മോദി മന്ത്രിസഭയിലെ കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന 9 സ്ഥാനാര്‍ഥികളുടെ പേര് ബിജെപി പ്രഖ്യാപിച്ചു.

മറ്റൊരു കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നു മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14 ന് ആരംഭിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്.