സർക്കാരിനെ വിമർശിക്കാനില്ല.. തുടർ നടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളും സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ. സിനിമാ മേഖലയിൽ സജീവമല്ലാതായിട്ട് നാളുകളായി. സർക്കാരിനെ വിമർശിക്കാനില്ല. തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിനാവണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.