ഉന്നത ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്‍റെ അമ്മയെ ബലാൽസംഗം ചെയ്ത് പ്രതികാരം

ദളിത് യുവാവിന്റെ അമ്മക്ക് നേരെ കൊടും ക്രൂരത. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സഭവം. ധർമ്മപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലെ ദളിത് യുവാവിനൊപ്പം ഗൌഡർ വിഭാഗത്തിൽപ്പെട്ട യുവതി ഒളിച്ചോടുകയായിരുന്നു.പിന്നാലെ മകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ദളിത് യുവാവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും മകനെ വിളിക്കാൻ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു .എന്നാൽ ഫോണിൽ മകനെ കിട്ടാതായതോടെ 50കാരിയായ അമ്മയെ വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ  ശേഷം തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആഗസ്റ്റ് 15 നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ ശേഷമാണ് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തി കൊടും ക്രൂരത ചെയ്തത്.രാത്രി മുഴുവൻ കാട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നു. പരാതിയിൽ കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ലെന്ന് യുവാവിന്റെ അമ്മ പറഞ്ഞു.