കണ്ണൂരിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു ; യുവാവ് പിടിയിൽ

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊന്നു.
പനച്ചിക്കടവത്ത് അലീമ (53) മകൾ സെൽമ(30) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് സെൽമയുടെ ഭർത്താവ് ഷാഹുലാണ് ഇരുവരേയും വെട്ടി കൊലപ്പെടുത്തിയത്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ആക്രമണം തടയുന്നതിനിടെ സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്. ഷാഹുൽ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.