ദേശീയ ചലച്ചിത്ര അവാർഡ്; മികച്ച സിനിമക്കടക്കം ആട്ടത്തിന് 3 അവാര്‍ഡുകള്‍

ഡല്‍ഹി; ദേശീയ ചലച്ചിത്ര അവാർഡിൽ തിളങ്ങി മലയാളവും ആട്ടവും. മികച്ച സിനിമയടക്കം 3 പുരസ്കാരങ്ങളാണ് ആട്ടത്തെ തേടിയെത്തിയത് ( മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം ), മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ആട്ടം സിനിമയിലെ തിരക്കഥയ്ക്ക് ആനന്ദ് ഏകർഷിയ്ക്ക് ലഭിച്ചു. മികച്ച ചിത്ര സംയോജനത്തിന് മഹേഷ് ഭുവനേന്ദ് (ആട്ടം ) പുരസ്കാരം നേടി. മികച്ച ബാലതാരം ശ്രീപഥ് (മാളികപ്പുറം), മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം മലയാളിയായ കിഷോർ കുമാറിന് (മഴവിൽ കണ്ണിലൂടെ ), മികച്ച മലയാള ചിത്രം സൗദി വെള്ളക്ക (സംവിധാനം തരുൺ മൂർത്തി), മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം മറിയ ചാണ്ടി മേനചേരി (നോൺ ഫീച്ചർ ) ഫ്രം ദി ഷാഡോ, മികച്ച ഗായിക ബോംബെ ജയശ്രീ (സൗദി വെള്ളക്ക), മികച്ച നടി നിത്യാ മേനോൻ (തിരു ചിത്രമ്പലം).

മികച്ച നടൻ ഋഷഭ് ഷെട്ടി (കാന്താര), ജനപ്രിയ ചിത്രം കാന്താര, മികച്ച അനിമേഷൻ ചിത്രം കോക്കനട്ട് ട്രീ ജോസി ബെനഡിക്ട്, മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജംഗിൾ, മികച്ച സിനിമ നിരൂപണം – ദീപക് ഗുഹ, പശ്ചാത്തല സംഗീതം എ .ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ – 1 ), മികച്ച തമിഴ് ചിത്രം പൊന്നിയിൻ സെൽ വൻ- 1, മികച്ച ഹിന്ദി ചിത്രം ഗുൽമോഹർ, മികച്ച കന്നഡ ചിത്രം കെ.ജി. എഫ് 2.