ആടുജീവിതത്തിന് 9 അവാർഡുകൾ. നടൻ പൃഥ്വിരാജ്. മികച്ച നടിക്കുള്ള അവാർഡ് 2 പേർ പങ്കിട്ടു

തിരുവനന്തപുരം; 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആടു ജീവിതം 9 അവാര്‍ഡുകള്‍ വാരിക്കൂട്ടി. അന്തിമ പട്ടികയിൽ എത്തിയത് 38 ചിത്രങ്ങളാണ്. 22 ചിത്രങ്ങൾ നവാഗത സംവിധായകരുടേതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡ് പ്രഖ്യാപിച്ചത്.

മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം ), മികച്ച നടിക്കുള്ള അവാര്‍ഡ് 2 പേര്‍ പങ്കിട്ടു, ഉർവശി (ഉള്ളൊഴുക്ക് ), ബീന ആർ ചന്ദ്രൻ (തടവ് ), മികച്ച ചിത്രം കാതൽ ദ കോർ (സംവിധായകൻ ജിയോ ബേബി, നിർമാതാവ് മമ്മൂട്ടി കമ്പനി) , മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധായകന്‍ രോഹിത്ത് എം.ജി കൃഷ്ണൻ), മികച്ച സംവിധായകൻ – ബ്ലെസി ( ആടു ജീവിതം ), മികച്ച തിരക്കഥാകൃത്ത് രോഹിത്ത് എം .ജി കൃഷ്ണൻ (ചിത്രം ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (ചിത്രം കാതൽ), മികച്ച ഛായഗ്രഹകൻ – സുനിൽ കെ. എസ് (ആടുജീവിതം), മികച്ച ബാല താരം (ആൺ ) അവ്യുക്ത് മേനോൻ , മികച്ച ബാലതാരം (പെൺ) തെന്നൽ അഭിലാഷ്,
കെ.ആർ.ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ), അരുൺ ചന്തു (ഗഗനചാരി) എന്നിവർ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
ശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം), മികച്ച പിന്നണി ഗായിക – ആൻ ആമി – തിങ്കൾ പൂവിൻ ഇതളവൾ ( പാച്ചുവും അത്ഭുത വിളക്കും)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ, മികച്ച എഡിറ്റിങ്ങ് – സംഗീത് പ്രതാപ് – ചിത്രം ലിറ്റിൽ മിസ് റാവുത്തർ, മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ്, മികച്ച തിരക്കഥ അഡാപ്റ്റേഷൻ – ബ്ലെസ്സി (ചിത്രം ആടുജീവിതം ), ജനപ്രീതിയും കഥാ മേൻമയുമുള്ള മികച്ച ചിത്രം – ആടുജീവിതം, മികച്ച ഡബിങ്ങ് ആർടിസ്റ്റ് (സ്ത്രീ) സുമംഗല, മികച്ച ഡബിങ്ങ് ആർട്ടിസ്റ്റ് (Male) റോഷൻ മാത്യു , നവാഗത സംവിധായകൻ ഫാസിൽ റസാഖ് (ചിത്രം തടവ് ), മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽ കണ്ണിലൂടെ.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ . സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.