‘ വീട്ടിലിരുന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയാൻ എളുപ്പമാണ് ‘.. പ്രതികരിച്ച് ബാഡ്മിന്റൺ താരംം സൈന..

ഇന്ത്യൻ ബാഡ്മിന്റൺ താരമായ സൈന നെഹ്വാള്‍ അടുത്തിടെ നടത്തിയ ഒരു പരമർശത്തെത്തുടർന്ന് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിരിക്കുകയാണ്. സൈന ഒരു പോഡ്കാസ്റ്റ് ഷോയിൽ നീരജ് ഒളിമ്പിക്സിൽ സ്വർണ്ണം നേടിയപ്പോഴാണ് ഇങ്ങനെ ഒരു മത്സരം അത്‌ലറ്റിക്സിൽ ഉണ്ടെന്ന് അറിയുന്നത് എന്ന് പറഞ്ഞിരുന്നു. ഇതോടെ കായിക പ്രേമികൾ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് സൈനയ്ക്കെതിരായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പലരും സൈന നെഹ്‌വാളിനെ സ്പോർട്സിലെ കങ്കണ എന്ന് പരിഹസിച്ച് വിളിച്ചു.

എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന പരിഹാസങ്ങൾക്ക് സൈനയും രംഗത്തെത്തിയിരിക്കുകയാണ്. സൈന നെഹ്വാൾ കൊടുത്ത മറുപടി ഇപ്രകാരമാണ് ” നിങ്ങളുടെ പ്രശംസയ്ക്ക് നന്ദി, കങ്കണ സുന്ദരിയാണ്. ഞാൻ എന്റെ കായിക ഇനത്തിൽ പൂർണ്ണത കൈവരിച്ചവളാണ് . എൻറെ രാജ്യത്തിനായി ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ താരമെന്ന റെക്കോർഡും ഒളിമ്പിക് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയാൻ എളുപ്പമാണ്. പക്ഷേ കളത്തിലിറങ്ങി കളിക്കുന്നത് അതു പോലെയല്ല. നീരജ് നമ്മുടെ സൂപ്പർ സ്റ്റാർ ആണ്. ഇന്ത്യയിൽ സ്പോർട്സിന് കൂടുതൽ പ്രചാരണം നൽകിയതിൽ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ് ” ഇതായിരുന്നു സൈന നെഹ്വാളിന്റെ വാക്കുകൾ.