തിരുവനന്തപുരം : മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകനായ
അഭിമന്യുവിന്‍റെ പേരിൽ സ്വരൂപിച്ച ഫണ്ട് കാണാനില്ല. അഭിമന്യുവിന്‍റെ പേരിൽ സിപിഎം അനുകൂല കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകാനാനെന്ന പേരിലാണ് തുക പിരിച്ചെടുത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്കാരിക പ്രവർത്തകർ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരിക്കുകയാണ്.
പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന പേരിലാണ് പിരിവ് നടന്നത്. അതേ സമയം പാർട്ടിയുടെയോ പുരോഗമന കലാസാഹിത്യ സംഘത്തിന്‍റേയോ അറിവോടെയല്ല ഈ പണപ്പിരിവ് നടന്നതെന്നാണ് പറയുന്നത്.
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു അഭിമന്യുവിന്‍റെത് അർഹരായ വിദ്യാർഥികളെ കണ്ടെത്തി സ്കോളർഷിപ്പ് നൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു. ആ സമയത്ത് ധന സമാഹരണം നടത്തിയത്. ഇടതു ചിന്തകനായ കെ ഇ എൻ കുഞ്ഞഹമ്മദ് തനിക്ക് ലഭിച്ച അവാർഡ് തുക ഇതിലേക്ക് കൊടുത്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമായിരുന്നു. സാംസ്കാരിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ തന്നാലാകുന്ന തുക ഫണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. എന്നാൽ പിരിവ് തുടങ്ങി ആറര വർഷം പിന്നിട്ടിട്ടും തുക അർഹരായവര്‍ക്ക് നല്‍കാത്തതിനെ ചൊല്ലി കൂട്ടായ്മയിൽ ഉൾപ്പെട്ടവർ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.