തൊടുപുഴ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൗൺസിലന്മാരുടെ പിന്തുണ സിപിഎമ്മിന്. ഭരണം നിലനിർത്തി. എൽഡിഎഫ്. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് രാജി വെച്ചതിനാലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. കൗൺസിലിൽ അംഗബലം യുഡിഎഫിനായതിനാൽ (13 പേർ) ചെയർമാൻ യുഡിഎഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. എന്നാല്‍ യുഡിഎഫിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മില്‍ ചെയർമാൻ സ്ഥാനത്തിന് വേണ്ടി തർക്കം ഉണ്ടാകുകയായിരുന്നു.
മുസ്ലിം ലീഗിൽ നിന്ന് എം.എ കരീമിനെയും കോൺഗ്രസിൽ നിന്ന് ദീപക്കിനെയും അവരവരുടെ പാർലമെന്‍ററി പാർട്ടികൾ തിരഞ്ഞെടുത്തിരുന്നു. യു ഡി എഫ് നേതാക്കൾ സമവായത്തിനായി രാത്രി വൈകിയും ലീഗിനോട് ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് സിപിഎം സ്ഥാനാർഥി സബീന ബിജുവിന് ലീഗിലെ ആറിൽ 5 അംഗങ്ങളും വോട്ട് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് 14 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സബീന തിരഞ്ഞെടുക്കപ്പെട്ടു. . 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണ കാലാവധി.