മോഹൻലാലിനെതിരെ വീണ്ടും ‘ചെകുത്താൻ’.. സൈന്യത്തിന് പരാതി നൽകുമെന്ന് അജു അലക്സ്

പത്തനംതിട്ട: വയനാട്ടിലെ ദുരന്തമുഖത്ത് എത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ, പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് യുട്യൂബർ അജു അലക്സ് (ചെകുത്താൻ ) പറഞ്ഞു. താൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ല, പക്ഷേ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കും എന്നാണ് അജു അലക്സ് പറഞ്ഞത്. കൂടാതെ മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നൽകുമെന്നും കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയതിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ അജു അലക്സ് തന്‍റെ വാദം ആവര്‍ത്തിക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തം മേഖലയിൽ മോഹൻലാൽ പോയത് ശരിയായില്ല, അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നാണ് പ്രതികരിച്ചത്. ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഇനിയും തൻറെ പേജുകളിൽ അഭിപ്രായം തുറന്നു പറയും എന്നും പ്രതികരിച്ചു. മോഹൻലാലിനെ കുറിച്ച് മാത്രമല്ല നിരവധിപേർ വയനാട്ടിലെ ദുരന്തമുഖത്ത് പോയതിനെക്കുറിച്ച് ഇതേ അഭിപ്രായം തനിക്കുണ്ടെന്നും അജു അലക്സ് പറഞ്ഞു.

ഒരു ദുരന്തം നടക്കുമ്പോൾ ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് മോഹൻലാൽ ദുരന്തമുഖം സന്ദർശിച്ചപ്പോൾ
നഷ്ടമായത് . പോലീസിന്റെ നിർദ്ദേശം അനുസരിച്ചാണ് താൻ തന്നെ വീഡിയോ നീക്കം ചെയ്തതെന്നും യൂട്യൂബർ പറഞ്ഞു. സംഭവസ്ഥലത്ത് ഒരു മിലിറ്ററി ഉദ്യോഗസ്ഥനാണ് വന്നിരുന്നെങ്കിൽ ഇത്രയും ആൾക്കാർ കാണാൻ എത്തില്ലായിരുന്നു , ഒരു സെലിബ്രിറ്റി വന്നതുകൊണ്ടാണ് ആളുകൾ കൂടി സെൽഫി എടുക്കുകയും ചെയ്തത് എന്നും അജു അലക്സ് അഭിപ്രായപ്പെട്ടു. മാത്രമല്ല സംഭവസ്ഥലത്തുനിന്ന് എടുത്ത ചിത്രങ്ങൾ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട് , അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല എന്നും യൂട്യൂബർ അഭിപ്രായപ്പെട്ടു.

അജുവിനെതിരെ കിട്ടിയ പരാതിയെ തുടർന്ന് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ യൂട്യൂബറുടെ താമസ സ്ഥലത്തു നിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പോലീസ് കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 192, 236 ബ്രി) കേരള പോലീസ് ആക്ട് 2011 120 (0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരായി പോലീസ് കേസെടുത്തത്. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മോഹൻലാലിൻറെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിൽ അജു അലക്സ് മോഹൻലാലിനെതിരെ പരാമർശിച്ചു എന്നാണ് ഉള്ളത്.