പൂച്ച വിസർജ്യം കൊണ്ട് രോഗം ചികിത്സിക്കാൻ സാധിക്കുമോ, അതെ സാധിക്കും എന്നാണ് കണ്ടുപിടുത്തം പറയുന്നത്. ഗ്ലാസ്കോ സർവകലാശാലയും ടെൽ അവീവ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിലാണ് പൂച്ചയുടെ വിസർജ്യത്തിൽ കാണുന്ന പാരസൈറ്റുകൾ അഥവാ പരാന്ന ജീവികൾ അൽസ്ഹൈമേഴ്സ്, പാർക്കിൻസൺ തുടങ്ങിയ നാഡിവ്യൂഹ രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാന്ന ജീവിയുടെ വകഭേദത്തിന് അൽ സ്ഹൈമേഴ്സ്, പാർക്കിൻസൺ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ പ്രോട്ടീനുകളെ തലച്ചോറിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
പ്രോട്ടീന്റെ പ്രവർത്തന വൈകല്യവുമായി ബന്ധപ്പെട്ടതാണ് അൽസ്ഹൈമേഴ്സ്, പാർക്കിൻസൺ, റൈറ്റ് സിൻഡ്രോം എന്നീ രോഗങ്ങൾ. ന്യൂറോണുകൾക്കുള്ളിലെ കൃത്യമായ സ്ഥാനത്തേക്ക് ടാർജറ്റ് പ്രോട്ടീനുകളെ ബ്ലഡ് ബ്രെയിൻ ബാരിയറുകളിലൂടെ എത്തിക്കൽ ഇത്തരം രോഗങ്ങളുടെ ചികിത്സയിൽ ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ പഠനത്തിലൂടെ ബ്ലഡ് ബ്രെയിൻ ബാരിയറുകളെ എളുപ്പത്തിൽ മറി കടക്കാൻ ശേഷിയുള്ളവയാണ്. ടോക്സോപ്ലാസ്മ ഗാണ്ടി എന്ന് വ്യക്തമായി. നേച്ചർ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അൽസ് ഹൈമേഴ്സ്, പാർക്കിൻസൺ രോഗങ്ങളുടെ ചികിത്സയിൽ വലിയ വഴിത്തിരിവ് ആകുമെന്നാണ് വൈദ്യശാസ്ത്ര മേഖലയീലെ പ്രതീക്ഷ.