വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല കേരള ജനത. ദുരിത ബാധിതർക്കും രക്ഷാപ്രവർത്തനങ്ങൾക്കും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (CM DRF) സംഭാവന നൽകാന്‍ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ടാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചാരണവും നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും സംഭാവന നൽകിയ പണം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്നുമാണ് പ്രചാരണം. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി താൽക്കാലിക പരിഹാര സെൽ രൂപീകരിച്ചത്.
ഡോക്ടർ ശ്രീറാം വി ഐ എ എസ്, ധനകാര്യ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറി സുരേഷ് കുമാർ ഒ.ബി, ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി അനിൽരാജ് കെ. എസ് , ഫിനാൻസ് (ഫണ്ട്സ് ) സെക്ഷൻ ഓഫീസർ ബൈജു ടി എന്നിവര്‍ അടങ്ങുന്നതാണ് പരാതി പരിഹാര സെൽ . പരാതി പരിഹാര സെല്ലിന്റെ ഭാഗമായി മൊബൈൽ നമ്പറും ഇമെയിൽ വിലാസവും പുറത്തിറക്കിയിട്ടുണ്ട്.
cmdrf.cell@gmail.com
+91-833009 1573
മുകളിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിലും , നമ്പറിലേക്കും പൊതുജനങ്ങള്‍ക്ക് പരാതികൾ അറിയിക്കാം.