തുക വെളിപ്പെടുത്തിയില്ല! നടൻ ആസിഫ് അലിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ എന്ന വാചകം സ്വാർത്ഥമാക്കിയിരിക്കുകയാണ് നടൻ ആസിഫ് അലി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടൻ . എന്നാൽ എത്ര തുകയാണ് നൽകിയതെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നു മാത്രമല്ല തുകയുടെ ഭാഗം മറച്ചു വെച്ചാണ് പോസ്റ്റ് ചെയ്തിട്ടുള്ളതും. നിരവധി പേരാണ് ആസിഫിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. ധനസഹായം നൽകിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ധനസഹായം നടത്തണമെന്നും ആസിഫ് അലി ആവശ്യപ്പെടുകയും ചെയ്തു. ആസിഫിന് പുറമേ താരങ്ങളായ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.

ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ ഫഹദ് ഫാസിൽ ആൻഡ് ഫ്രൺസ് നിർമ്മാണ കമ്പനി വഴി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പേളി മാണിയും ശ്രീനീഷും ചേർന്ന് 5 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.