വയനാട് ഉരുൾപൊട്ടലിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ കേക്ക് മുറിച്ച് വെൽനസ് സെൻറർ വാർഷികാഘോഷം നടത്തിയതിനാണ് പന്തളം നഗരസഭ അധ്യക്ഷക്കെതിരെ പ്രതിഷേധം ഉയർന്നത്. ലഡു വിതരണം ചെയ്യുന്നതും കേക്ക് മുറിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പരിപാടി നടന്നത്. കൗൺസിൽ യോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചും പതാക പകുതി താഴ്ത്തിയ ശേഷവുമായിരുന്നു നഗരസഭാധ്യക്ഷ ആഘോഷച്ചടങ്ങിൽ പങ്കെടുത്തത്.
വീഡിയോ പുറത്തു വന്നതോടെ കേക്കാഘോഷം വിവാദമാകുകയായിരുന്നു. എന്നാല്‍ ഇത് നഗരസഭയുടെ പരിപാടി അല്ലെന്നും ദുരന്തത്തിൻറെ സാഹചര്യത്തിൽ ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചതെന്നുമാണ് നഗരസഭയുടെ മറുപടി.