അപകടങ്ങൾ മുൻകൂട്ടി അറിയാന്‍ ആപ്പും വെബ്സൈറ്റും; ഒരാഴ്ചക്കുളളിൽ ലഭ്യമാകും

ഉരുൾപൊട്ടൽ ഉണ്ടായാൽ മുൻകൂട്ടി അറിയാനുള്ള ജി എസ് ഐ തയാറാക്കിയ മൊബൈൽ ആപ്പും വെബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. കേരളത്തിൻറെ ഉരുൾപൊട്ടൽ സാധ്യത മനസ്സിലാക്കിയാണ് ലാൻഡ് സ്ലൈഡ് സസ്പെക്ടബിലിറ്റി മാപ്പ് (LSM) എന്ന ആപ്പിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ആപ്പിന്റെയും ജി എസ് ഐ തയാറാക്കിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റിന്റെയും സേവനം ഒരാഴ്ചയ്ക്കുള്ളിൽ ജനങ്ങൾക്ക് ലഭിക്കും.

ജി എസ് ഐ യുടെ മൊബൈൽ ആപ്പും വെബ്സൈറ്റും ലഭിക്കുന്നതോടെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് മുന്നറിയിപ്പ് ലഭിക്കാനും ഇതുവഴി ജനങ്ങൾക്ക് മാറി പോകാനും സാധിക്കും. ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ വരുന്നതോടെ വയനാട്ടിലെ മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾ പൊട്ടലിൽ പോലുള്ള വൻ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.