ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച കാര്‍ രാവിലെയാണ് അപകടത്തിൽപ്പെട്ടത്. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പോകും വഴിയാണ് അപകടം. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ 7 മണിയോടെയാണ് സംഭവം. എതിരെ വരുന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ മന്ത്രിയുടെ വാഹനം വെട്ടിച്ചപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചെറിയ പരിക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയും ചെയ്തു. ബൈക്കിൽ ഉണ്ടായിരുന്ന സ്ത്രീയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.