തെരഞ്ഞെടുപ്പ് വിഷയാഘോഷത്തിനിടെ പിടിയും ബീഫും വിളമ്പിയ കൗൺസിലർക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് വിഷയാഘോഷത്തിനിടെ പിടിയും ബീഫും വിളമ്പിയ സംഭവത്തില്‍ പിറവം നഗരസഭയിലെ കേരള കോൺഗ്രസ് (എം) കൗൺസിലർ ജിൽസ് പിരി പെരിയപുറത്തിനാണ് നോട്ടീസ് ലഭിച്ചത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തെ തുടർന്നാണ് പിറവം ടൗണിൽ പിടിയും ബീഫും വിതരണം ചെയ്തത്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടായ ടോമി ജോസഫ് കൊടുത്ത പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ജൂലൈ 30ന് മുൻപായി ഹാജരാകാനും നോട്ടീസിൽ പറയുന്നുണ്ട്.

‘ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെയോ ഇടതു മുന്നണിയുടെയോ നയമല്ല, കൂറുമാറിയ സ്ഥാനാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കണം, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണം’ – ടോമി ജോസഫ് പരാതിയിൽ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസിന്‍റെ (എം) സ്ഥാനാർത്ഥിയായി മത്സരിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിക്ക് എതിരായിട്ടുള്ള പ്രവർത്തനങ്ങളാണ് ജിൽസ് നടത്തി വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായ അഡ്വ, തോമസ് ചാഴിക്കാടിനു പകരമായി യുഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജിനെ ജിൽസ് പിന്തുണച്ചതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.