ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ച് വൈറലായി ഈ രാജകുമാരി..

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ച് വൈറലായിരിക്കുകയാണ് ദുബായ് രാജകുമാരിയായ ഷെയ്ഖ മഹ്റ ബിന്ദ്. മഹ്റ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത് “പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ മറ്റു കൂട്ടാളികളുമായി തിരക്കിലായതിനാൽ നമ്മുടെ വിവാഹമോചനം ഇതിനാൽ പ്രഖ്യാപിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. 3 തവണയായാണ് ഡിവോഴ്സ് എന്ന വാക്ക് ഉപയോഗിക്കുന്നത്.

മഹ്റയും ഭർത്താവായ മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തും തമ്മിലുള്ള വിവാഹമോചനമാണ് ഇൻസ്റ്റാഗ്രാമിലൂടെ നടന്നത്. യുഎഇ പ്രധാനമന്ത്രിയായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദിൻറെ മകളാണ് മഹ്റ. തന്‍റെ ആദ്യത്തെ കുഞ്ഞ് ജനിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ്മഹ്റ തന്‍റെ വിവാഹമോചനം നടത്തിയിട്ടുള്ളത്. എന്നാൽ ആഴ്ചകൾക്കു മുമ്പ് തന്നെ ഇവർ വിവാഹ മോചിതരായിരുന്നു എന്നുള്ള അഭ്യൂഹങ്ങൾ പരഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് അതിന് സ്ഥിരീകരണം ലഭിച്ചത്.

ആഴ്ചകൾക്കുള്ളിൽ പങ്ക് വെച്ച ചിത്രത്തിൽ ‘ഞങ്ങൾ രണ്ടുപേരും മാത്രം’ എന്ന അടിക്കുറിപ്പായിരുന്നു ചർച്ചകൾക്കിടയാക്കിയത്. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ്ഷെയ്ഖ മഹ്റയ്ക്ക് പിന്തുണയുമായി എത്തുന്നത്. നല്ല തീരുമാനമാണെന്നും മുത്തലാക്ക് ചൊല്ലാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് എന്നുമാണ് സോഷ്യൽ മീഡിയയിലെ കമൻറുകള്‍. നിരവധി പേർ തീരുമാനത്തെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.