ലോകത്തിലെ ഐടി സേവനങ്ങളെ ബാധിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ പ്രശ്നം. മൈക്രോസോഫ്റ്റ് വിൻഡോസിന്റെ സൈബർ സുരക്ഷ പ്ലാറ്റ്ഫോമായ ക്രൗൺ സ്ട്രൈക്ക് ആണ് രാവിലെ ഇവിടെ പ്രവർത്തനരഹിതമായത്. ഇന്ത്യ-ഓസ്ട്രേലിയ ജർമ്മനി യുഎസ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളെയും വിമാനത്താവളങ്ങളെയും ബാങ്കുകൾ ഉൾപ്പെടെയുളള സംവിധാനങ്ങളെയുമാണ് ഈ സൈബർ തകരാറിലാക്കിയത്. ഇതിനെ കളിയാക്കി മേധാവി ഇലോൺ മസ്ക് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 2021ൽ പങ്കുവെച്ച സ്വന്തം പോസ്റ്റിലാണ് മൈക്രോസോഫ്റ്റ് നേരിടുന്ന പുതിയ പ്രശ്നത്തെക്കുറിച്ച് പരിഹസിച്ചത്.
മൈക്രോസോഫ്റ്റ് എന്നാൽ മാക്രോ ഹാർഡ് ആണ് എന്നാണ് മസ്കിന്റെ പോസ്റ്റിൽ കുറിച്ചത്. കൂടാതെ മൈക്രോസോഫ്റ്റിനെ കളിയാക്കിക്കൊണ്ട് ഡോജ്ഡിസൈനർ എന്ന അക്കൗണ്ടിൽ നിന്നും വന്ന നീമും ഇലോൺ മസ്‌ക് ഒരു ചിരിയോടെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മൈക്രോസോഫ്റ്റ് വിൻഡോസ് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനു വേണ്ടിയാണ് സൈബർ ക്രൗഡ് സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ മൈക്രോസോഫ്റ്റ് പുതിയ പ്രശ്നങ്ങൾ ഉണ്ടായതോടെ സൈബർ സേവനങ്ങൾ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും സേവനങ്ങൾ നിശ്ചലമാകുകയും ചെയ്തു.
അമേരിക്കൻ എയർലൈൻ ഡെൽറ്റ യുനൈറ്റഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട യുഎസ് എയർലൈനുകൾ പ്രവർത്തനം നിർത്തിവച്ചു. ബ്രിട്ടനിലെ പ്രമുഖ ടെലിവിഷൻ വാർത്ത ചാനലായ സ്കൈ ന്യൂസിന് സംപ്രേഷണം ചെയ്യാൻ കഴിയുന്നില്ലെന്നും അറിയിക്കുകയുണ്ടായി. എന്നാൽ തുടർന്ന് അല്പസമയത്തിനൊടുവിൽ തകരാർ പരിഹരിച്ച് സംപ്രേഷണം ആരംഭിക്കുകയും ചെയ്തു. തടസ്സപ്പെട്ട സേവനങ്ങളിലേക്കുള്ള ട്രാഫിക്കിനെ മറ്റു സെന്ററുകളിലേക്ക് വഴി തിരിച്ചു വിട്ടുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും എങ്കിലും ചില സേവനങ്ങൾ തുടർന്നും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.