കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ തര്‍ക്കം. സെർച്ച് കമ്മിറ്റി രൂപീകരണ അജണ്ട തള്ളി

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ ബഹളം. സെർച്ച് കമ്മിറ്റി രൂപീകരണ അജണ്ടയിലാണ് തർക്കമുണ്ടായത്. ഗവൺറുടെ നിർദ്ദേശ പ്രകാരം സെർച്ച് കമ്മിറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ടക്കെതിരെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. എന്നാൽ സെർച്ച് കമ്മിറ്റി വേണമെന്ന് യുഡിഎഫ് – ബിജെപി അനുകൂല അംഗങ്ങളും ആവശ്യപ്പെട്ടു.
വൈസ് ചാന്‍സലറാണ് അജണ്ട അവതരിപ്പിച്ചത്.

പ്രതിഷേധത്തെ തുടർന്ന് അജൻഡ വോട്ടിനിട്ടു. 48 അംഗങ്ങൾ അജഡയെ എതിർത്തു. 25 പേർ അനുകൂലിക്കുകയും ഒരാൾ വിട്ടു നിൽക്കുകയും ചെയ്തു. ഇതോടെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന ഗവർണറുടെ തീരുമാനത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ അവതരിപ്പിച്ച അജണ്ട യൂണിവേഴ്സിറ്റി സെനറ്റ് യോഗം തള്ളി.

കേരള സര്‍ക്കാര്‍ കൊടുത്ത കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നുവെന്നും അതിനാൽ അജണ്ട തൽകാലം എടുക്കേണ്ടതില്ലെന്നും മന്ത്രി ഒ. ആർ. കേളു പറഞ്ഞു. യോഗത്തിൽ മന്ത്രി ഒ.ആർ കേളു, എംഎൽഎ മാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ടി.ഐ മധുസൂദനൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.