ആന്ധ്രാപ്രേദശില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി

ഹൈദരാബാദ് : വൈ എസ് ആർ സി പി യൂത്ത് സെക്രട്ടറിയെ പട്ടാപ്പകൾ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ യൂത്ത് സെക്രട്ടറിയായ ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിൽ പൾനാട് ജില്ലയിൽ ബുധനാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു സംഭവം നടന്നത്. കൊല ചെയ്തത് ഷെയ്ക്ക് ജീലാനി എന്നയാളാണ്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയിലെ അംഗമാണ് ജിലാനി. തമിഴ്നാട്ടിൽ വെച്ച് റഷീദിനെ കത്തി ഉപയോഗിച്ച് അതിക്രൂരമായി ജീലാനി ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഇരുകൈകളിലും കഴുത്തിലുമായി മാരകമായ മുറിവേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് റഷീദിന്റെ മരണം സംഭവിച്ചത്. വീഡിയോ പങ്കുവെച്ചുകൊണ്ട് വൈ എസ് ആർ സി പി എക്സിൽ കുറിച്ചതിങ്ങനെ “അനിതാ വംഗലപ്പുടി, നരാ ലോകേഷ്, പവൻ കല്യാൺ, നിങ്ങളുടെ രാക്ഷസ രാഷ്ട്രീയത്തിന് ഇനിയും എത്ര പേർ ഇരയാകണം? ഇത്രയും നീചമായ കക്ഷിരാഷ്ട്രീയം രാജ്യത്ത്മറ്റെവിടെയെങ്കിലും ഉണ്ടാകുമോ ചന്ദ്രബാബു നായിഡു?”
എന്നാണ് പോസ്റ്റിലുള്ളത്.