വിവാഹത്തിന് തൊട്ടുമുൻപ് വധുവിന്റെ അമ്മയും വരൻറെ അച്ഛനും ഒളിച്ചോടി

പ്രണയത്തിന് എന്നും ഭ്രാന്താണെന്ന് പറയാറുണ്ട്. ചിലപ്പോൾ പ്രായത്തെ പോലും പിന്നിൽ ആക്കും. കണ്ണും കാതും ഇല്ലാത്ത പ്രണയം ചിലപ്പോൾ ചില സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. അതാ അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ ഉണ്ടായിരിക്കുന്നത്. മക്കളുടെ വിവാഹത്തിന് തൊട്ടുമുൻപ് വധുവിന്റെ അമ്മയും വരൻറെ അച്ഛനും ഓളിച്ചോടി.കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം.

വധുവിന്റെ വീട്ടിൽ മിക്കവാറും വരൻറെ പിതാവായ ഷക്കീൽ വരാറുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് അടുത്തപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയത്. ഷക്കീലിനെതിരെ പപ്പു കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. തൻറെ ഭാര്യയെ ഷക്കീൽ മയക്കിയെടുത്ത താണെന്നാണ് ഒളിച്ചോടിയ യുവതിയുടെ ഭർത്താവായ പപ്പു പറയുന്നത്. തട്ടിക്കൊണ്ടു പോയതിനാണ് ഷക്കീലിനെതിരെ ഇപ്പോൾ കേസ് കൊടുത്തിട്ടുള്ളത്. 10 മക്കളും പപ്പുവിനും ഒളിച്ചോടിയ ഭാര്യക്കും 6 മക്കളും ആണ് ഉള്ളത്. പപ്പുവിന്റെ പരാതിയെ തുടർന്ന് പോലീസ് ഇരുവരേയും അന്വേഷിച്ചുവരികയാണ്.