മെസി പുറത്തായെങ്കിലും തകർന്നു പോകാതെ കളിച്ച് കോപ്പയില്‍ കപ്പ് ഉയർത്തി അർജന്റീന

കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് വീണ്ടും കിരീടം. ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന ചരിത്ര നേട്ടം സ്വന്തമാക്കിയത്. കളിയുടെ അധിക സമയത്ത് ലൗത്താരോ മാർട്ടിനെസിന്റെ ഗോൾ ആണ് അർജന്റീനയ്ക്ക് വീണ്ടും ഒരു കീരീടം കൂടി സമ്മാനിച്ചത്.

കളിയുടെ രണ്ടാം പകുതിയിൽ മെസിക്ക് പരുക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു. പുറത്തു പോകേണ്ടി വന്നതിനാല്‍ വിതുമ്പുന്ന മെസ്സിയെയാണ് ആരാധകർ പിന്നീട് കണ്ടത്. എന്നാല്‍
മെസ്സി പുറത്തായതിനു ശേഷവും അതിൽ തകർന്നു പോകാതെ മികച്ച കളി തന്നെയായിരുന്നു ടീം പുറത്തെടുത്തത്. ആദ്യ പകുതിയിൽ കൊളംബിയയുടെ മുന്നിൽ അർജന്റീനയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അർജന്റീനയെയും ഏതു വിധേനയും തോൽപ്പിക്കുക എന്നതായിരുന്നു കൊളംബിയയുടെ ഉദ്ദേശ്യം. 7 ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് കൊളംബിയയുടെ ഗോൾ പോസ്റ്റിലേക്ക് നിശ്ചിത സമയത്ത് ഉതിർക്കാനായത്.

രണ്ടാം പകുതിയിൽ മെസ്സി പരിക്ക് കൊണ്ട് കളം വിട്ട് പോയപ്പോള്‍. കളി കൂടുതൽ മികച്ചതാക്കാൻ അർജന്റീന ശ്രമിച്ചു. ലൊ സെൽസോയേയും ലത്വാരോ മാർട്ടിനെസിനേയും സ്കലോണി കളത്തിൽ എത്തിച്ചു. എന്നാൽ ഇവർക്കും പ്രതീക്ഷിച്ച കളി കൊളംബിയ്ക്കെതിരെ പുറത്തെടുക്കാൻ സാധിചചില്ല. ഇതിനിടെ 76-ാം മിനുറ്റിൽ അർജന്റീനയുടെ നിക്കോളാസ് ഗോൺസാലസ് നേടിയ ഗോൾ ഓഫ് സൈഡായി റഫറി വിധിക്കുകയായിരുന്നു.

90 മിനുറ്റുകൾക്ക് ശേഷം അധിക സമയത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ അടിക്കാൻ ശ്രമിച്ചെങ്കിലും, പരാജയപ്പെടുകയായിരുന്നു. 112 -ാം മിനുറ്റിലായിരുന്നു ആവേശം ഉയർത്തി ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ലൗട്ടാരോ മാർട്ടി നസിന്റെ വിജയ ഗോൾ. അങ്ങനെ അർജന്റീനയ്ക്ക് ലീഡും കപ്പും സ്വന്തമായി. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീം എന്ന ചരിത്ര നേട്ടം അർജൻറീനയ്ക്ക് സ്വന്തമായി.