നാലു വർഷത്തിനിടെ 68 വീടുകളിലായി നടന്ന മോഷണക്കേസില്‍
കുപ്രസിദ്ധ മോഷ്ടാവായ മൂർത്തിയും ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയുമാണ് പോലീസ് പിടിയിലായത്.
1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇവർ മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ 2 കാറും 6 ബൈക്കും 13 ലക്ഷം രൂപ വില വരുന്ന ഒരു ബൈക്കും ഇവരുടെ പക്കൽ നിന്ന് തമിഴ്നാട് പോലീസ് കണ്ടെടുത്തു
റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള വീടുകളാണ് ഇവർ മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്.
മോഷണ ശേഷം ബസ്സുകളിൽ മാത്രമായി യാത്ര ചെയ്യുന്നതാണ് ഇവരുടെ രീതി. മോഷ്ടിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നത് ഭാര്യയാണ്. മോഷ്ടിച്ച പണം കൊണ്ട് രാജപാളയത്ത് 4 കോടി വിലമതിക്കുന്ന മില്ല് ഇവര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. മില്‍ കൈകാര്യം ചെയ്തിരുന്നത് ഭാര്യ പ്രിയയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു