പ്രണവ് കവിത എഴുതുകയാണ്, പ്രസിദ്ധീകരണം ഉടന്‍

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ മകനും നടനുമായ പ്രണവ് തനിക്ക് അഭിനയം മാത്രമല്ല, കവിതയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. തന്‍റെ ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്’ എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു

ഇതാദ്യമായല്ല, പ്രണവ് താന്‍ കവിതയെഴുതാറുണ്ടെന്ന് തുറന്ന് പറയുന്നത്. 2023 ല്‍ ‘വൈ’ എന്ന കവിതയും 2022 ല്‍ ‘ഗോള്‍ഡന്‍ ഏജ്’ എന്ന കവിതയും പ്രണവ് ഇന്‍സ്റ്റയിലൂടെ പങ്ക് വെച്ചിരുന്നു. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. യാത്രകളില്‍ നിന്നുള്ള പ്രചോദനവും ഉള്ളിലെ കലാവാസനയുമാണ് പ്രണവിലെ കവിയെ ഉണര്‍ത്തിയതെന്നും, ഇത്രയധികം യാത്രകള്‍ ആരെയാണ് കവിയാക്കാത്തത് എന്നുമായിരുന്നു പ്രണവിന്‍റെ പോസ്റ്റിന് വന്ന കമന്റുകൾ