സ്വപ്ന സാക്ഷാത്കാരമായി ആദ്യ ചരക്ക് കപ്പൽ വിഴിഞ്ഞത്തെത്തി. നാളെ ട്രയല്‍ റണ്‍

കേരളത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമായി, ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യ ചരക്കുകപ്പൽ ഇന്ന് രാവിലെ വിഴിഞ്ഞം തീരം തൊട്ടത്. മദർഷിപ്പായ സാൻ ഫെർണാണ്ടോയെ ടഗ് ബോട്ടുകള്‍ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.

ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. ചരക്ക് നിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുത്തത്.

നാളെയാണ് ട്രയൽ റൺ നടക്കുക.
ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും
കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി നാളെ തന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും