എറണാകുളം: ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ. സംഭവത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയ ശേഷമാണ് റയിൽവേയുടെ പ്രതികരണം. ആർപിഎഫ് അന്വേഷണം നടത്തുമെന്നും സ്റ്റേഷനുകളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു .വൈദ്യുതി ലൈനിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനും ആലോചനയുള്ളതായും റെയിൽവേ വ്യക്തമാക്കി
ഇന്നലെ വൈകുന്നേരം ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. പന്തയം ജയിക്കുന്നതിനായി, നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിൽ 17 കാരനായ ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് കയറിയത്. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് ഷോക്കേറ്റത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു