വിമാനത്തോടൊപ്പം പറന്നിറങ്ങി മയിലുകളും; പിടികൂടാൻ നിർദ്ദേശം

കണ്ണൂർ വിമാനത്താവളത്തിൽ മയിലുകൾ പറന്നിറങ്ങുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നതിനെ തുടർന്ന് മയിലുകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനം. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. റൺവേയിൽ പറന്നിറങ്ങുന്ന മയിലുകൾ യാത്രാ തടസം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.
മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കും

ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ മയിലിടെ പിടിക്കാന്‍ പ്രത്യേക അനുമതി വേണം. അത് പരിഗണിച്ചാണ് വനം വകുപ്പ് മന്ത്രി യോഗം വിളിച്ച് ചേർത്തത്. മയിലുകളെ പിടികൂടി മാറ്റാൻ മന്ത്രിതല യോഗത്തിലും തീരുമാനമായി. വിമാനത്താവളത്തിലെ പുൽത്തകിടികൾ വെട്ടാനും പ്രത്യേകം ജീവനക്കാരെ നിയമിക്കും. 2500 ഏക്കറില്‍ കുറ്റിക്കാടുകളേറെയുള്ള പ്രദേശമായതിനാൽ ഇവിടെ കുറുനരിയും പന്നിയുമെല്ലാമുണ്ട്. വിമാനത്താവളം വന്നപ്പോൾ കുറുനരിയുടെ എണ്ണം കുറഞ്ഞതോടെ മയിലുകൾ പെരുകിയതാവാം എന്നാണ് വനം വകുപ്പ് പറയുന്നുത്