എന്നെ കടിച്ചാൽ ഞാൻ തിരിച്ചും കടിക്കും എന്ന് സാധാരണ പറയാറുണ്ട്. എന്നാൽ അത്
ഇപ്പോൾ ശരിക്കും സംഭവിച്ചിരിക്കുകയാണ്. ബീഹാറിലെ രജൌലി മേഖലയിൽ റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെയാണ് ജോലിക്കിടെ രാത്രി പാമ്പ് കടിച്ചത്. ഉടന്‍ ഇയാൾ പാമ്പിനെ തിരിച്ചു കടിക്കുകയായിരുന്നു. കടിച്ച പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് മാധ്യമങ്ങളോട് പറഞ്ഞത്.
പാമ്പ് കടിച്ച ഉടന്‍ തന്നെ സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് യുവാവ് രക്ഷപ്പെട്ടു. വന മേഖലയായിരുന്നു ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലം. എന്നാൽ ഇയാള്‍ കടിച്ച പാമ്പാകട്ടെ ചാവുകയും ചെയ്തു എന്നതാണ് സംഭവത്തിന്‍റെ ക്ളൈമാക്സ്.